Palakkad

പാലക്കാട് സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു

Please complete the required fields.




പാലക്കാട്: ദേശീയപാത ചന്ദ്രനഗർ മേൽപാലത്തിൽ സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് യുവാവ് മരിച്ചു. കൊടുവായൂർ എത്തനൂർ പുളപ്പറമ്പ് സ്വദേശി കൃഷ്ണൻ കുട്ടിയുടെ മകൻ വിജു (39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.50 ആണ് അപകടമുണ്ടായത്.

പാലക്കാട് ഭാഗത്തുനിന്ന് വിജു, ദേശീയപാതയിലേക്ക് കയറിയെങ്കിലും ദിശ മാറിയതറിഞ്ഞ് എതിർവശത്തുള്ള സർവീസ് റോഡിലേക്ക് കടക്കുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Back to top button