Kannur

പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്; ശിക്ഷിക്കപ്പെട്ട സിപിഎം വികെ നിഷാദിന് വീണ്ടും പരോൾ

Please complete the required fields.




കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി കെ നിഷാദിന് വീണ്ടും പരോൾ. ആറ് മാസത്തിനിടെ മൂന്നാമതും വി കെ നിഷാദ് സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതിയാണ് നിഷാദിന് അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. ഭാര്യയുടെ അമ്മയുടെ ചികിത്സക്കാണ് പരോൾ തേടിയത്. പൊലീസിനെ ബോംബ് എറിഞ്ഞ കേസിൽ 20 വർഷം തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്.

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 ന് ആണ് പരോളിൽ ജാമ്യത്തിലിറങ്ങിയത്.

കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്നതിനിടെ, ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിച്ചതും വിവാദമായിരുന്നു. പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നായിരുന്നു ജയില്‍ വകുപ്പിന്‍റെ വിശദീകരണം. കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു.

Related Articles

Back to top button