
ബേപ്പൂർ : താനൂർ ബോട്ട് ദുരന്തത്തിന് കാരണക്കാരായ ബേപ്പൂർ പോർട്ട് അധികൃതർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കടലിൽ ഒഴുകുന്ന പാലത്തിന് മന്ത്രിതലത്തിൽ അനുമതി നൽകിയ സംഭവത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേപ്പൂർ തുറമുഖകാര്യാലയത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് ബേപ്പൂർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഷാഹിദ് കടലുണ്ടി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് മനാഫ് മൂപ്പൻ അധ്യക്ഷത വഹിച്ചു. ആഷിക് ബേപ്പൂർ, നവാസ് അരക്കിണർ, ഉല്ലാസ് രാമനാട്ടുകര, സുബീഷ് മാരാത്ത്, ഷുഹൈബ് ഫറോക്ക്, ജിത്തു ചുങ്കം, അസീം അരീക്കാട്, ജൈസൽ ചെറുവണ്ണൂർ, അനീസ് റഹ്മാൻ, കെ.വി. ജിഷ്, എം. ഷെറി, എ. തുളസി, ഹെബീഷ് മണ്ണൂർ എന്നിവർ സംസാരിച്ചു.





