Kerala

ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Please complete the required fields.




അമ്പലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിയന്‍ മകന്‍ പൊടിമോനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

തൊട്ടപ്പള്ളിയില്‍ ഫെബ്രുവരി 25-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊടിമോന്‍ ജോലിക്കു പോകാത്തതിനെ ചൊല്ലി ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന്റെ വിരോധത്താല്‍ ആണ് ഭാര്യയുടെ മുഖത്ത് പൊടിമോന്‍ തിളച്ച എണ്ണ ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പൊടിമോന് വേണ്ടി വ്യാപക അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്ന് കാപ്പില്‍ ഭാഗത്ത് നിന്നാണ് ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പൊടിമോന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണസംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബൂബക്കര്‍ സിദ്ദിഖ്, ബിപിന്‍ ദാസ്, വിഷ്ണു, അനീഷ് എന്നിവര്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Related Articles

Leave a Reply

Back to top button