Palakkad

ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം, നാല് പേർക്ക് പരിക്ക്

Please complete the required fields.




മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം .
നാല് യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാവിലെ 10.15 ഓടെ കുമരംപുത്തൂർ കല്ലടി സ്‌കൂളിന് സമീപമായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്വകാര്യബസിന്റെ ചില്ലുകൾ തകർന്നു. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Related Articles

Back to top button