Sports

ഈ അണ്‍ബീറ്റണ്‍ റെക്കോര്‍ഡ് ശരിക്കും റെക്കോര്‍ഡ് തന്നെ; 43 മത്സരങ്ങളില്‍ തോല്‍വി അറിയാതെ സ്‌പെയിന്‍

Please complete the required fields.




യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ചെക്ക് റിപബ്ലികിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌പെയിന്‍ തോല്‍പ്പിച്ചതോടെ ദേശീയ ടീമിന്റെ പേരില്‍ പുതിയ റെക്കോര്‍ഡ് പിറന്നു. ഒരു ദേശീയ ടീം തോല്‍വി അറിയാതെ 43 മത്സരങ്ങളാണ് പിന്നിട്ടത്.

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ കൂടി വിജയിച്ചതോടെ സ്പാനിഷ് സംഘത്തിന്റെ അപരാജിത കുതിപ്പ് 43 മത്സരങ്ങളായി ഉയര്‍ന്നു.

43 മത്സരങ്ങളില്‍ 34 വിജയങ്ങളും ഒമ്പത് സമനിലകളും ഉള്‍പ്പെടുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടുകളുടെ ഫലം എന്തുതന്നെയായാലും മത്സരം സമനിലയായതായാണ് കണക്കാക്കുന്നത്. 2024 മാര്‍ച്ചില്‍ കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തില്‍ 1-0 എന്ന സ്‌കോറിന് പരാജയപ്പെട്ടതാണ് സ്‌പെയിനിന് ഏറ്റ അവസാന തോല്‍വി.

Related Articles

Back to top button