Kozhikode

കോഴിക്കോട് ​ ബസ് മരത്തിലിടിച്ച് അപകടം; 30ഓളം പേർക്ക് പരിക്ക്

Please complete the required fields.




കുന്ദമംഗലം : കോഴിക്കോട് ദേശീയപാതയിൽ പന്തീർപാടത്ത് ബസ് മരത്തിലിടിച്ച് അപകടം. നരിക്കുനിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റോയൽ ബസാണ്​ അപകടത്തിൽ പെട്ടത്. 30ഓളം പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.35നാണ് അപകടം.

നരിക്കുനി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ്​ റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. നാട്ടുകാരും പൊലിസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Back to top button