
പറളി: പാലക്കാട് കുളപ്പുള്ളി പാതയില്‍ പാല് കയറ്റിയ മിനിലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു.
പറളി കുന്നത്തുവീട്ടില്‍ ഉമ്മര്‍(64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 5.40-ന് പറളി അറബിക് കോളേജിനു സമീപമാണ് അപകടമുണ്ടായത്.
പള്ളിയില്‍ നമസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഗുരുവായൂരില്‍നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന പാല്‍വണ്ടി ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെ ജില്ലാ ആശുപത്രിയിലും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും 9.15-ന് മരിച്ചു.





