Kasargod
‘ബീചില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് അശ്ലീല വീഡിയോ കാട്ടിക്കൊടുത്തു’; ഓടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പോക്സോ കേസ്!

- 5hr
- 8 shares
മേല്‍പറമ്ബ്: ബീചില്‍ വെച്ച് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ഓടോറിക്ഷ ഡ്രൈവർക്കെതിരെ പോക്സോ കേസെടുത്തു.മേല്‍പറമ്ബ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 12 വയസുകാരൻ്റെ പരാതിയിലാണ് കേസ്.
കഴിഞ്ഞവർഷം കുടുംബത്തോടൊപ്പം ഉള്ളാള്‍ ബീചിലെത്തിയ കുട്ടിയെ കുട്ടിക്കൊണ്ടുപോയ മംഗ്ളുറു സ്വദേശിയായ ഓടോറിക്ഷ ഡ്രൈവറാണ് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച അശ്ലീല വീഡിയോ കാട്ടി ഉപദ്രവിച്ചതെന്നാണ് ആരോപണം.
സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. തുടർന്ന് പൊലീസില്‍ പരാതി നല്കി. മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. സംഭവം നടന്നത് മംഗ്ളുറു പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ മേല്‍പറമ്ബ് പൊലീസ് കേസ് മംഗ്ളുറു പൊലീസിന് കൈമാറി.





