
തൃശൂർ: രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിലെ കുട്ടികളെയാണ് കാണാതായത്.കാടർ വീട്ടില്‍ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുണ്‍ കുമാർ (08) എന്നിവരെയാണ് കാണാതായത്.
രണ്ടാം തീയതി രാവിലെ 10മണി മുതലാണ് കുട്ടികളെ കാണാതായത്. കുടുംബം വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്കി. കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.





