Kottayam

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍

Please complete the required fields.




കിടങ്ങൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കിഴക്കേകൂടല്ലൂർ ഭാഗത്ത് വള്ളോപ്പള്ളി വീട്ടില്‍ ബൈജു സി.കെ (50) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, ഇവരുടെ ദൃശ്യങ്ങള്‍ കൈക്കലാക്കി സമൂഹമാധ്യമത്തിലൂടെ പലർക്കും അയച്ചു നല്‍കുകയുമായിരുന്നു.

പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കിടങ്ങൂർ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്‌.ഓ റ്റി. സതികുമാർ, എസ്.ഐ സുധീർ പി.ആർ, സി.പി.ഓ അരുണ്‍കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Related Articles

Back to top button