Thrissur

വെള്ളിക്കുളങ്ങരയിലെ രണ്ട് കുട്ടികളെ കാണ്മാനില്ലെന്ന് പരാതി; തിരച്ചില്‍ ആരംഭിച്ച്‌ പോലീസ്

Please complete the required fields.




തൃശൂർ: രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിലെ കുട്ടികളെയാണ് കാണാതായത്.കാടർ വീട്ടില്‍ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുണ്‍ കുമാർ (08) എന്നിവരെയാണ് കാണാതായത്.

രണ്ടാം തീയതി രാവിലെ 10മണി മുതലാണ് കുട്ടികളെ കാണാതായത്. കുടുംബം വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കി. കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

Related Articles

Back to top button