India

ശ്രീവില്ലിപുത്തൂരില്‍ മഹാവിഷ്ണുവിന്റേയും, വൈഷ്ണവി ദേവിയുടെയും വിഗ്രഹങ്ങള്‍ കണ്ടെത്തി;1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു

Please complete the required fields.




ചെന്നൈ : തമിഴ് നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിനടുത്ത് അമ്മപ്പട്ടി പഞ്ചായത്തിലെ കളത്തൂരില്‍ മഹാവിഷ്ണുവിന്റെയും വൈഷ്ണവി ദേവിയുടെയും പുരാതന ശില്‍പങ്ങള്‍ കണ്ടെത്തി.ഈ ശില്പങ്ങള്‍ക്ക് 1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.

കളത്തൂർ അർജ്ജുന നദിയുടെ തീരത്ത് പുരാതന വിഷ്ണു ശില്‍പമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാമനാഥപുരം ആർക്കിയോളജിക്കല്‍ റിസർച്ച്‌ ഫൗണ്ടേഷൻ പ്രസിഡൻ്റ് വി രാജഗുരുവും ചരിത്രകാരൻ നൂർസാഹിപുരം ശിവകുമാറും ചേർന്നാണ് സർവേ നടത്തിയത്.

നാലു കൈകളും, ശംഖും, പിൻ കൈകളില്‍ പ്രയോഗചക്രവുമായി പീഠത്തില്‍ ഇരിക്കുന്ന മഹാവിഷ്ണു മുൻ കൈകള്‍ തുടകളില്‍ അമർത്തി, കിരീടവും മകരാഭരണങ്ങളും ധരിച്ചിരിക്കുന്നു.ഏതാനും മാസം മുൻപ് ശ്രീവില്ലിപുത്തൂർ ശ്രീ ആണ്ടാള്‍ ക്ഷേത്രത്തിന് കീഴിലുള്ള കുളത്തില്‍ ഇന്ന് മത്സ്യബന്ധനത്തിനായി വലവിരിച്ചപ്പോഴാണ് നടരാജവിഗ്രഹം കണ്ടെത്തിയിരുന്നു.

Related Articles

Back to top button