Kozhikode

കോഴിക്കോട് കക്കട്ടിൽ വനിത സഹകരണ ബാങ്കിൽ കള്ളൻ കയറി; അനേഷണം ആരംഭിച്ച് പൊലീസ്

Please complete the required fields.




കോഴിക്കോട് : വട്ടോളിയിൽ പ്രവർത്തിക്കുന്ന കുന്നുമ്മൽ പഞ്ചായത്ത് വനിതാ സഹകരണ സൊസൈറ്റിയിൽ കള്ളൻകയറി. താഴത്തെ നിലയിലെ ഷട്ടർ പൊക്കി ഉള്ളിൽ കടന്ന മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിക്കാനുള്ള ഗ്രിൽസ് പൊട്ടിച്ച നിലയിലാണ്. സ്ട്രോങ്ങ്‌ റൂം തുറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. ബാങ്കിന് ഉള്ളിൽ ഉണ്ടായിരുന്ന സി സി ടി വി ക്യാമറ സ്റ്റോറേജും മറ്റും കള്ളൻ കൊണ്ടു പോയതായി ജീവനക്കാർ പറഞ്ഞു. ബാങ്ക് സെക്രട്ടറി ഷൈജി, ബാബു,ഷാജി വട്ടോളി, എന്നിവർ കുറ്റ്യാടി പൊലീസിൽ പരാതി നൽകി.

സ്ഥലത്ത് എത്തി പരിശോധന നടത്തിയ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസം മുമ്പ് വട്ടോളിയിൽ സമാനമായ മോഷണം നടന്നിരുന്നു. മലഞ്ചരക്ക് വ്യാപാര കടയിൽ കള്ളൻ കയറി രണ്ടര ചാക്ക് കൊട്ടടക്ക മോഷണം പോയിരുന്നു. വിരലടയാള വിദഗ്ധർ വരെ എത്തി പരിശോധന നടത്തിയെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല . ഹയർസെക്കണ്ടറി സ്കൂളുമായി ബന്ധപ്പെട്ട അങ്ങാടിയിൽ സി സി ടി വി ക്യാമറ വെക്കണമെന്ന ആവശ്യം കുറ്റ്യാടി സി ഐ വിളിച്ചു ചേർത്ത സ്കൂൾ സംരക്ഷണ സമിതി യോഗത്തിൽ സുധീർ പ്രകാശ്, എൽ ഐ സി കണ്ണൻ ,ഷാജി വട്ടോളി എന്നിവർ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button