
കൊല്ലം : കൊല്ലം അയത്തില്‍ – മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊറ്റംങ്കര സ്വദേശി സനല്‍ കുമാറിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 8.08 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തെന്ന് എക്സൈസ് അറിയിച്ചു.
കഞ്ചാവ് വില്‍പ്പന നടത്തിയ വകയിൽ 14390 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കൊല്ലം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി രാജുവും സംഘവും ചേര്‍ന്നാണ് സനല്‍കുമാറിനെ പിടികൂടിയത്. വിനോദ് ശിവറാം, സുരേഷ് കുമാര്‍, വിഷ്ണു രാജ്, പി ശ്രീകുമാര്‍, ബിനു ലാല്‍, ട്രീസ ഷൈനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.





