
താമരശ്ശേരി: വാകപ്പൊയിൽ ശ്രീവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നേതൃത്വത്തിൽ പൂനൂർ പുഴയിലെ വാകപ്പൊയിൽ അമ്പലക്കടവിൽ നടത്തിയ കർക്കടക വാവുബലിതർപ്പണത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ധാരാളം വിശ്വാസികൾ പങ്കെടുത്ത് ബലിതർപ്പണം നടത്തി.
കാലത്ത് 5 മണിക്ക് ആരംഭിച്ച തർപ്പണ ചടങ്ങുകൾക്ക് പറമ്പിടി പുതുശ്ശേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. 10 മണി വരെ ബലിതർപ്പണം നീണ്ടു. ക്ഷേത്രത്തിലെ പ്രത്യേകപൂജകൾക്ക് മേൽശാന്തി കളത്തില്ലത്ത് ഗോപി നമ്പൂതിരി, പി.ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ബലിതർപ്പണം ചെയ്ത് പുഴയിൽ കുളിച്ച് വിശ്വാസികൾ വാകപ്പൊയിൽ വിഷ്ണു ഭഗവാന് നെയ് വിളക്ക് സമർപ്പിച്ചു. തർപ്പണത്തിനെത്തിയവർക്ക് ക്ഷേത്ര കമ്മിറ്റി കാപ്പിയും ,പ്രഭാത ഭക്ഷണവും നൽകി.





