Kozhikode

പോലീസ് ഭീകരതക്കെതിരെ താമരശ്ശേരിയിൽ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം

Please complete the required fields.




താമരശ്ശേരി: എ.ഇ.ഓ ഓഫീസിലേക്ക് മുസ്ലിം ലീഗ് നടത്തിയ മാർച്ചിനിടെ നടന്ന സംഭവങ്ങളുടെ പേരിൽ പ്രതിപ്പട്ടികയിൽപ്പെട്ടവരെ അറസ്റ്റു ചെയ്യുന്നതിനായി പോലീസ് വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നു എന്നാരോപിച്ച് മുസ്ലിം ലീഗ് ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തി.

പോലിസ് ലീഗ് പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പ്രർത്തകരുടെ പേരിൽ ചുമത്തിയത് കള്ളക്കേസാണെന്നും നേതാക്കൾ ആരോപിച്ചു. പോലീസ് നടപടി തുടർന്നാൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരം സംഘടിപ്പിക്കുമെന്നും കേസെടുത്തതിനു പിന്നിൽ ഇൻസ്പെക്ടറാണെന്നും നേതാക്കൾ ആരോപിക്കുന്നു. സമരം കൊടുവള്ളി എം.എൽ.എ എം.കെ മുനീർ ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button