
മലപ്പുറം: ചങ്ങരംകുളം പെരുമ്പടപ്പിൽ 60 പേർക്ക് ഭക്ഷ്യ വിഷബാധ. ഇന്നലെ നടന്ന വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ശാരീരിക അവശതകൾ നെറ്റിട്ടതിനെത്തുടർന്നാണ് ഇവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുത്തൻപള്ളി, പൊന്നാനി, പുന്നയർകുളം, വെളിയങ്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഭക്ഷ്യ വിഷബാധയേറ്റവർ ചികിത്സയിലുള്ളത്. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇതിൽ ഭൂരിഭാഗം ആളുകളും ചികിത്സ തേടിയത്. ആരുടേയും ആരോഗ്യ നില ഗുരുതരമല്ല.
കൂടുതൽ പേർ ചികിത്സ തേടാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.





