
തിരുവനന്തപുരം: ഹയർസെക്കന്‍ഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും .
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും. പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍ www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, മൊബൈല്‍ ആപ്പുകളിലൂടെയും ഫലം അറിയാം SAPHALAM 2023, iExaMS – Kerala, PRD Live





