Alappuzha

കായംകുളത്ത് വാഹനാപകടത്തിൽ ഒരാള്‍ക്ക് ദാരുണാന്ത്യം

Please complete the required fields.




കായംകുളം : കായംകുളം രാമപുരത്ത് വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ രാമപുരം എൽ പി സ്കൂളിന് മുൻപിലാണ് അപകടം ഉണ്ടായത്. കാറും ബൈക്കും തമ്മിലാണിടിച്ചത്. രാമപുരം കൊച്ചനാട്ട് വിഷ്ണു ചന്ദ്രശേഖരൻ (30) ആണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ രാത്രി ഐപിഎൽ മത്സരം കാണാൻ പോയതായിരുന്നു. പുലർച്ചെ വീട്ടിലേക്ക് വരും വഴി ദേശീയപാതയിൽ പടിഞ്ഞാറ് നിന്ന് രാമപുരം കായംകുളം റോഡിലേക്ക് ക്രോസ് ചെയ്യുമ്പോഴാണ് ബൈക്കിൽ കാറിടിച്ചത്.

അപകടം നടന്ന ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുതുകുളം ക്രിക്കറ്റ് ടീം അംഗമാണ് വിഷ്ണു.

Related Articles

Leave a Reply

Back to top button