
കോഴിക്കോട് : കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. കടുക്കബസാർ അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ദീന്‍ (29) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയതായിരുന്നു.
ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. കടലില്‍ മുങ്ങിപ്പോയ കമറുദ്ദീനെ ഒപ്പമുണ്ടായിരുന്നവർ ഉടന്‍ കണ്ടെത്തി ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സഫീന. മകള്‍: നഷ. മാതാവ്: സുഹറാബി. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ദീന്‍.





