
പന്തീരാങ്കാവ്: വാടകവീട് കേന്ദ്രീകരിച്ച് ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടില്‍ പ്രദീപ് (38) ആണ് പിടിയിലായത്. നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പന്തീരാങ്കാവ് സബ് ഇന്‍സ്‌പെക്ടര്‍ വി എല്‍ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രദീപിനെ പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നിന്ന് 8.76 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടികൂടിയിരിക്കുന്നത്. അറസ്റ്റിലായ പ്രദീപന് ചേവായൂര്‍, ഫറോക്ക്, കുന്നമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലും മലപ്പുറം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലുമായി മുപ്പതോളം കേസുകളുണ്ട്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ മയക്കുമരുന്നിന്ന് ചില്ലറ വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വരും.
പന്തീരാങ്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ഗണേഷ് കുമാര്‍, ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുറഹിമാന്‍, എസ്സിപിഒ അഖിലേഷ് കെ, അനീഷ് മൂസന്‍ വീട്, സിപിഒമാരായ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്, പന്തീരാങ്കാവ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ടി.വി ധനഞ്ജയദാസ്, സിപിഒമാരായ പി ശ്രീജിത്കുമാര്‍, എം രഞ്ജിത്ത്, വനിതാ സിപിഒ ശാലിനി, ശ്രുതി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.





