Malappuram
മാട്രിമോണിയൽ സൈറ്റുകളിലൂടെ പെൺകുട്ടികളെ വലയിലാക്കും; വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് ആൾമാറാട്ടം നടത്തുന്നയാൾ പിടിയിൽ

വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് ആൾമാറാട്ടം നടത്തി യുവതികളെ തട്ടിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലാണ് കൊല്ലം സൈബർ സെല്ലിന്‍റെ പിടിയിലായത്. രാജ്യത്തെ എല്ലാത്തരം തിരിച്ചറിയൽ രേഖകളും ഇയാൾ വ്യാജമായി നിർമിച്ചു. മാട്രിമോണിയൽ സൈറ്റുകളിലൂടെയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്.
കൊണ്ടോട്ടി സ്വദേശിനിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയിൽ നിന്ന് 40000 രൂപയും തട്ടിച്ചു. വലയിലാകുന്ന പെൺകുട്ടികളെ ലൈംഗീകമായും ഉപയോഗിച്ചു. ബലാത്സംഗക്കേസിൽ ഇയാൾ തീഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.





