
കോഴിക്കോട്∙ കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ ഡ്രൈവറായിരുന്ന ഇ.ടി. അനില്‍കുമാറിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡിടിഒയെ വാട്സാപ് ഗ്രൂപ്പില്‍ അപമാനിച്ചെന്ന് ആരോപിച്ച് അനില്‍കുമാറിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്താണെന്നാണ് വീട്ടുകാരുടെ ആരോപണം. ഇന്നലെ പൂളക്കടവ് പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതെത്തുടര്‍ന്ന് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്





