Kozhikode

കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

Please complete the required fields.




കോഴിക്കോട് : കൊയിലാണ്ടിയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി (43) ആണ് മരിച്ചത്. വെങ്ങളം കാട്ടിലപ്പീടികയിൽ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഈ ദാരുണ സംഭവം.

പുതിയതായി നിർമിക്കുന്ന വീട്ടിലേക്ക് ലോറിയിൽ കൊണ്ടുവന്ന മാർബിൾ ഇറക്കുന്നതിനിടെ ഇവ തെന്നിവീണ് തൊഴിലാളികളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ സിബിക്കൊപ്പം ഉണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരണപ്പെട്ട സിബിയുടെ മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Back to top button