Kozhikode

ഫ്രഷ് കട്ട് പ്രവർത്തിക്കില്ലന്ന് ചർച്ചയിൽ ധാരണ : ഉപരോധ സമരം അവസാനിപ്പിച്ചു

Please complete the required fields.




താമരശ്ശേരി: കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഇനി മുതൽ ഫ്രഷ് കട്ട് ഓർഗാനിക് പ്രെഡക്ട് മാലിന്യ സംസ്ക്കരണ പ്ലാന്റിൽ മാലിന്യ സംസ്കരണം നിർത്തി വെക്കാൻ താമരശ്ശേരി റസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ധാരണയായി. ഇതേ തുടർന്ന് പി.കെ.ഫിറോസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ഫ്രഷ് കട്ടിലേക്കുള്ള വഴി തടഞ്ഞുള്ള ഉപരോധസമരം അവസാനിപ്പിച്ച. മാലിന്യ സംസ്കരണം നിർത്തി വെക്കണമെന്ന ധാരണക്ക് പുറമേ ഫ്രഷ് കട്ട് പ്ലാന്റിലേക്ക് വാഹനങ്ങൾ കടത്തിവിടുകയില്ലെന്നും സൗകര്യമനുസരിച്ച് ജനവാസ മേഖലകളിൽ അല്ലാതെ മറ്റൊരു സ്ഥലത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ചും ധാരണയായി.

ഫ്രഷ് കട്ട് കമ്പനി അധികൃതരുമായി നടന്ന മുൻ മന്ത്രി ഡോ:എം.കെ മുനീർ, പി.കെ ഫിറോസ് എം.എൽ.എ, എം.എ.റസാക്ക് മാസ്റ്റർ എം.എൽ.എ, സി.കെ.കാസിം എം.എൽ.എ,താമരശ്ശേരി ഡി.വൈ.എസ്.പി ബോസ് കെ.വി, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ, സമരസമിതി നേതാക്കളായ കുടുക്കിൽ ബാബു, പുഷ്പാനന്ദൻ , കെ.കെ മുജീബ്, മെമ്പർ ടി.കെ ജീലാനി തുടങ്ങിയവർ സംബന്ധിച്ചു.
ചർച്ചയുടെ വിശദാംശങ്ങൾ രാത്രി വൈകി പ്ലാന്റ് പരിസരത്ത് ഉപരോധ സമരം നടത്തിവരുന്ന ദുരിതബാധിതരായ ഫ്രഷ് കട്ട് ഇരകളോടും നാട്ടുകാരോടും എം.എൽ.എ.മാരും ജനപ്രതി നിധികളും ഫ്രഷ് കട്ട് സമര സമിതി നേതാക്കളും വിശദീകരിച്ചതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചു.അഹ്ലാദം പ്രകടിപ്പിച്ച് പാട്ട് പാടിയും നൃത്തം ചെയ്തും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമരത്തിൻ്റെ വിജയം ആഘോഷിച്ചു.

Related Articles

Back to top button