
കോഴിക്കോട്: കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം രാവിലെ ഒന്പത് മണിക്ക് ഡിസിസി ഓഫിസിൽ പൊതുദർശനത്തിന്ന് വെക്കും. ഡിസിസി വൈസ് പ്രസിഡന്റായി പ്രവർത്തിക്കവെയാണ് രാജീവന് പ്രസിഡന്റ് പദവിയിലെത്തുന്നത്.
കെഎസ്യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത് എൽ പി സ്കൂളിൽ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവുകയായിരുന്നു. സൗമ്യത മുഖമുദ്രയാക്കിയാണ് രാജീവന് സംഘടനാ രംഗത്ത് കഴിവ് തെളിയിച്ചത്.





