India

ഡ്രൈവർ ഉറങ്ങിപ്പോയെന്ന് സംശയം; മാണ്ഡ്യയിൽ വാഹനാപകടം; കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

Please complete the required fields.




ബംഗളൂരു: മൈസൂർ-മാണ്ഡ്യ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ബാസിം, ലിഫാസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

ശനിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ മൃതദേഹങ്ങൾ മാണ്ഡ്യ മിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button