Kozhikode

കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ വെച്ച് ഇരുപതുകാരിയെ പീഡിപ്പിച്ചു; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

Please complete the required fields.




കോഴിക്കോട്: താമരശ്ശേരിയിൽ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവർ കെ.കെ. അനീഷ്, ക്ലീനർ പി.എസ്. സജിത്ത് എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. പിടിയിലായവർ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അതിക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കാറിലെത്തിയ പ്രതികൾ ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകിയ ശേഷം ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പ്രതികൾ യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.

തുടർന്ന്, ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായാണ് പരാതി. റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ വെച്ചും യുവതിക്ക് നേരെ അതിക്രമം നടന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണ സംഘം പരിശോധന നടത്തിവരികയാണ്.

Related Articles

Back to top button