Kozhikode

യുഡിഎഫ് വളരെ ശക്തമാണ്, ഇപ്പോൾ യുഡിഎഫിന് നല്ലകാലം; ഒഴുക്ക് യുഡിഎഫിലേക്ക്: പി കെ കുഞ്ഞാലിക്കുട്ടി

Please complete the required fields.




കോഴിക്കോട്: കോൺഗ്രസിലേക്കുള്ള പത്മജയുടെ വരവിൽ പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് വളരെ ശക്തമാണ്. ഇപ്പോൾ യുഡിഎഫിന് നല്ലകാലം. ഇപ്പോൾ ഒഴുക്ക് യുഡിഎഫിലേക്ക് ആണ്. ഇനിയും കൂടുതൽ പേർ വരും എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി വിളിച്ച വിഷയം അറിയില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇല്ലാത്ത കാര്യങ്ങൾക്ക് മറുപടി പറയാൻ താല്പര്യമില്ല.

നേരിട്ട് കാണേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇന്റേണലായി നടക്കുന്ന സംസാരങ്ങളെക്കുറിച്ചാണ് മാധ്യമങ്ങൾക്ക് വിവരം കിട്ടിയത്. നിലവിൽ യു.ഡി.എഫിന് നല്ല കാലമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ഇൻഡ്യാ സഖ്യത്തിൽ മുസ്‌ലിം ലീഗിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയിലാണ് രാഹുൽ ഗാന്ധി ലീഗ് നേതൃത്വത്തെ വിളിച്ച് ഇടപെടൽ നടത്തിയത്.

ദേശീയതലത്തിലുള്ള ഇൻഡ്യാ സഖ്യത്തിന്റെ പരിപാടികളിൽ മുസ്‌ലിം ലീഗ് നേതാക്കളെ തുടർച്ചയായി മാറ്റിനിർത്തുന്നുവെന്നതാണ് പ്രധാന പരാതി. സോണിയാ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാത്തതും, രാംലീല മൈതാനത്ത് നടന്ന പ്രതിഷേധ റാലിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നൽകാത്തതും ലീഗിനുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു.

Related Articles

Back to top button