Ernakulam

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും: അഭിജിത് ദീപ്‌കെ കൊച്ചിയിൽ

Please complete the required fields.




കൊച്ചി: ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിൽ സിജെപിയുടെ പ്രതിഷേധം. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ. നടൻ പ്രകാശ് രാജ് ജാഥയിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ കൊച്ചിയിലെത്തി. പരിപാടിയിൽ അതിഥിയായാണ് എത്തിയതെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ലെന്നും അഭിജിത് ദീപ്‌കെ വ്യക്തമാക്കി.

കേരളത്തിലെ യുവാക്കളും പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. കേരളത്തിൽ ഒരുപാട് സിജെപി അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ഷണപ്രകാരമാണ് കൊച്ചിയിലെത്തിയതെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു. വോട്ടു കൊള്ളക്കെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കൊച്ചിയിലും പ്രതിഷേധം നടക്കുന്നത്. എഐഎസ്എഫ്, എസ്എഫ്ഐ ദേശീയ നേതാക്കൾ തുടങ്ങി ഡൽഹി സമര നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കും.

മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിക്കുന്ന റാലിയോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. പ്രതിഷേധ സദസ്സ് വൈകുന്നേരം 4 മണിയ്ക്ക് രാജേന്ദ്ര മൈതാനത്ത് നടക്കും. ജെ.എൻ.യു.എസ്‌.യു ജോയിന്റ് സെക്രട്ടറിയും ഐസ നേതാവുമായ ഡാനിഷ് അലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാങ്, എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് എസ്. ശിൽപ, കെ.എസ്‌.യു ജനറൽ സെക്രട്ടറി അഡ്വ. ജെയിൻ ജെയ്സൺ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. സിജെപിയുടെ ദക്ഷിണേന്ത്യൻ ചുമതലയുള്ള വിജയ് മല്ലംഗി, ആക്ടിവിസ്റ്റ് രാധിക ഗണേഷ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരും പ്രതിഷേധ സംഗമത്തിന്റെ ഭാഗമാകും.

Related Articles

Back to top button