Thiruvananthapuram

പിണറായി സർക്കാരിൻ്റെ കാലത്തും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്; കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികം’ – മുഖ്യമന്ത്രി വി ഡി സതീശൻ

Please complete the required fields.




തിരുവനന്തപുരം: കെഎസ്ഇബിചെയർമാന്റെ മാറ്റം സ്വാഭാവികമാണെന്നും പിണറായി സർക്കാരിന്റെ കാലത്തും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത് സ്വപ്നപദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 ൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിന് 16 പുതിയ തസ്തികയും അംഗീകരിച്ചതായും അറിയിച്ചു.

പിഎസ്‌സി ചെയർമാൻ അടക്കമുള്ളവർക്കെതിരെ നടപടിക്ക് കേന്ദ്രത്തിന് ശുപാർശ ചെയ്ത ഗവർണറുടെ നടപടിക്കെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. ഗവർണർ ശുപാർശ ചെയ്തത് നടപടിക്രമങ്ങൾ അനുസരിച്ചല്ലെന്നും സർക്കാരുമായി കൂടിയാലോചന നടത്തുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പിഎസ്‌സിയിൽ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അതിനെതിരെ ശുദ്ധീകരണ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭാ തീരുമാനവും അദ്ദേഹം വിശദീകരിച്ചു. അവരെ സൂപ്പർ ന്യൂമറി തസ്തികയായി നിലനിർത്തുമെന്നാണ് തീരുമാനം. ഗവർണർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

കെഎസ്ഇബി ചെയർമാനെ മാറ്റിയത് സ്ഥലംമാറ്റം സ്വാഭാവികമായി നടക്കുന്നതിന്റെ ഭാഗമാണെന്നും ഒരാളെ മാത്രമല്ല മാറ്റിയതെന്നും സീനിയറായ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനേക്കാൾ 2000 കോടിയുടെ ലാഭമുണ്ടാകുമെന്നും പീക്ക് അവറിൽ GNA കൂടുതൽ വൈദ്യുതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയുടെ കാലത്തും GNAയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും GNA കരാറിനെ മന്ത്രിയും ചെയർമാനും എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 805 രൂപ അധിക ബാധ്യത വരുമെന്നും അവിടെ നിന്നു വാങ്ങുമ്പോഴും ഇടനിലക്കാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചലിനെ മാറ്റിയത് 2223 കോടി അധികബാധ്യത ഒഴിവാക്കാനാണെന്നും എൽഡിഎഫ് സർക്കാർ 2025-26ൽ സ്വകാര്യ വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും അദാനിയിൽ നിന്ന് അടക്കം വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button