Kozhikode

ബേപ്പൂർ പോർട്ടിൽ വൻ അപകടം; ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ പൊട്ടിവീണു, തൊഴിലാളികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

Please complete the required fields.




കോഴിക്കോട്: ബേപ്പൂർ പോർട്ടിൽ ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നു വീണു. അപകടത്തിൽനിന്ന് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. അന്ത്രോത്ത്, കവരത്തി ദ്വീപുകളിലേക്ക് ചരക്കുകളുമായി പോകാനിരുന്ന ‘സർക്കാർ’ എന്ന ഉരുവിൽ സാധനങ്ങൾ കയറ്റുന്നതിനിടയിലാണ് ക്രെയിൻ പൊട്ടിവീണത്.

ക്രെയിനിന്റെ കാലപ്പഴക്കവും കൃത്യമായ പരിപാലനമില്ലായ്മയുമാണ് അപകടത്തിന് കാരണമായതെന്ന് പോർട്ടിലെ തൊഴിലാളികൾ ആരോപിച്ചു. സംഭവം നടക്കുന്ന സമയത്ത് പോർട്ടിൽ തൊഴിലാളികൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കുകളില്ലാത്തത് വലിയൊരു ദുരന്തം ഒഴിവാക്കി. പോർട്ട് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button