Thiruvananthapuram

തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർക്ക് പരിക്ക്

Please complete the required fields.




തിരുവനന്തപുരം: പള്ളിച്ചലിൽ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. പള്ളിച്ചൽ വെടിവച്ചാംകോവിലിന് സമീപം അയണിമൂട്ടിലാണ് അപകടം നടന്നത്. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നതിനിടെയാണ് മതിൽ ഇടിഞ്ഞുവീണത്.

പള്ളിച്ചൽ പഞ്ചായത്തിലെ തൊഴിലാളികളായ ശശി, മധുസൂദനൻ, മുരുകൻ, സുനിത എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button