Ernakulam

അമ്മ പിറന്നാൾ സമ്മാനമായി നൽകിയ മിനി കൂപ്പർ, അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ’; സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി

Please complete the required fields.




കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്.

അപകടവുമായി ബന്ധപ്പെട്ട പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. കേസിൽ അറസ്റ്റിലായ സുഹൈൽ നിലവിൽ റിമാൻഡിലാണ്.അപകടവുമായി ബന്ധപ്പെട്ട് സുഹൈലിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സുഹൈലിനൊപ്പം മൂന്നുപേർ ഉണ്ടായിരുന്നുവെന്നും ഇവർ ഒരുമിച്ച് ബാറുകളിൽ കയറി മദ്യപിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

മദ്യപിച്ച് വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാതിരിക്കുകയും അമിതവേഗത്തിൽ വാഹനമോടിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് പുതുതായി അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രേരണാക്കുറ്റം ചുമത്തിയ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഞായറാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. സുഹൃത്തിനെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകുന്നതിനായാണ് സുഹൈൽ നെടുമ്പാശ്ശേരിയിലെത്തിയത്.

യാത്രയ്ക്കിടെ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർക്കും ജീവൻ നഷ്ടമായി. സംഭവത്തിൽ സുഹൈലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഒപ്പമുണ്ടായിരുന്നവർക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചത്.അതേസമയം, അപകടത്തിനിടയാക്കിയ മിനി കൂപ്പർ കാർ സുഹൈലിന് മാതാവ് പിറന്നാൾ സമ്മാനമായി നൽകിയതാണെന്ന വിവരവും പുറത്തുവന്നു. ഈ കാർ സമ്മാനിക്കുന്ന പഴയ വീഡിയോ അപകടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

രാജഗിരി കോളേജിലെ ബിരുദ വിദ്യാർഥിയായ സുഹൈലിന് കോളേജിൽ പോയിവരുന്നതിനുള്ള സൗകര്യത്തിനായാണ് മാതാവ് വാഹനം സമ്മാനിച്ചതെന്നാണ് വിവരം. കാർ സമ്മാനമായി നൽകുന്നതിന്റെ വീഡിയോ മാതാവ് നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.മകന്റെ പിറന്നാൾ ഡിസംബറിലായിരുന്നെങ്കിലും അന്ന് വാഹനം പുറത്തിറക്കാൻ സാധിച്ചിരുന്നില്ലെന്നും മകന്റെ സ്വപ്നവാഹനമാണ് മിനി കൂപ്പറെന്നും മാതാവ് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെയാണ് ഈ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Related Articles

Back to top button