Kannur

പയ്യന്നൂരിൽ ഭര്‍തൃമതിയായ യുവതിയെ നഗ്ന വീഡിയോ കോളിന് നിർബന്ധിച്ചു, സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് പണം ആവശ്യപ്പെട്ടെന്ന് പരാതി; യുവാവ് അറസ്റ്റിൽ

Please complete the required fields.




പയ്യന്നൂർ: ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോകോള്‍ ചെയ്യിക്കുകയും അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.
തിമിരി സ്വദേശി ലിജേഷ് (39) നെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പരിധിയിലെ 42 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സ്ക്രീൻഷോട്ട് കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്.

വീഡിയോകോള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും താൽപര്യമില്ലെന്ന് പറഞ്ഞിട്ടും നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ നഗ്നഫോട്ടോ ലിജേഷ് സുഹൃത്തുകൾക്ക് അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് പരാതി.ഇത്തരത്തിൽ ലിജേഷ് നിരവധി സ്ത്രീകളെ വലയിലാക്കിയതായും ഫോണിൽനിന്ന് നിരവധി സ്ത്രീകളുടെ ഫോട്ടോ പ്രചരിപ്പിച്ചതായും പറയപ്പെടുന്നുണ്ട്. ഇതിനെ തുടർന്ന് പൊലീസ് പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുത്തു.

ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേയും ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ലിജേഷിനെതിരെ കൂടുതൽ പരാതികൾ സ്റ്റേഷനിൽ എത്തിയേക്കുമെന്നാണ് സൂചന.

Related Articles

Back to top button