Palakkad

പനി കവർന്നത് 13-ാം വയസിൽ, പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

Please complete the required fields.




പാലക്കാട്:പനിബാധിച്ച് 13കാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വദേശിനിയും കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ശിവരഞ്ജിനിയാണ് മരിച്ചത്.

പനി കുറയാത്തതിനെ തുടർന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ ശിവരഞ്ജിനിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ഡോക്ടറെ കാണിച്ച ശേഷം മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.എന്നാൽ രാത്രി പതിനൊന്നുമണിയോടെ കുട്ടിക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിനി കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.

Related Articles

Back to top button