Malappuram
കോളേജിലെ ഓണാഘോഷത്തിനിടെ വൻ ലഹരിവേട്ട: കൊണ്ടോട്ടിയിൽ വിദ്യാർത്ഥികളുടെ കാറിൽനിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷ പരിപാടികൾക്കിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽനിന്ന് ലഹരിമരുന്ന് പിടികൂടി. എക്സൈസ് സംഘം എത്തിയതുകണ്ട് കാറിലുണ്ടായിരുന്ന വിദ്യാർഥികൾ ഇറങ്ങിയോടുകയായിരുന്നു.
കോളേജിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് പരിശോധന നടത്തിയത്. കാറിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് വിദ്യാർഥികൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. ഓടിരക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.





