Palakkad

ചിങ്ങമാസത്തിൽ മുല്ലപ്പൂവിന് തീവില; ഒറ്റദിവസം കൊണ്ട് വർധിച്ചത് കിലോയ്ക്ക് 600 രൂപ

Please complete the required fields.




പാലക്കാട്: ചിങ്ങമാസം ആരംഭിച്ചതോടെ സംസ്ഥാനത്ത് മുല്ലപ്പൂ വില കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് കിലോയ്ക്ക് 600 രൂപയുടെ വർധനവാണ് വിപണിയിലുണ്ടായത്. പാലക്കാട് പൂമാർക്കറ്റിൽ ബുധനാഴ്ച കിലോയ്ക്ക് 800 രൂപയായിരുന്ന മുല്ലപ്പൂവില ഇന്നലെ 1400 രൂപയായി ഉയർന്നു. ചിങ്ങമാസത്തിന്റെ തുടക്കത്തിൽ 700 രൂപയായിരുന്ന വിലയാണ് ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയോളം വർധിച്ചത്.

ചിങ്ങമാസത്തിൽ വിവാഹ സീസൺ സജീവമായതാണ് മുല്ലപ്പൂവിന് ആവശ്യക്കാർ വൻതോതിൽ വർധിക്കാൻ ഇടയാക്കിയത്. കൂടാതെ, ഓണപ്പൂക്കളത്തിന് സാധാരണയായി മുല്ലപ്പൂ ഉപയോഗിക്കാറില്ലെങ്കിലും ഓണാഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞൊരുങ്ങാൻ മലയാളികൾക്ക് മുല്ലപ്പൂ നിർബന്ധമാണ്. ഇതും വിപണിയിൽ ആവശ്യക്കാരുടെ എണ്ണം കൂട്ടാൻ കാരണമായി.

അതേസമയം, കേരളത്തിലേക്ക് പ്രധാനമായും പൂക്കൾ എത്തിക്കുന്ന തമിഴ്‌നാട്ടിൽ ഇത്തവണ മുല്ലപ്പൂ ഉൽപ്പാദനത്തിൽ വൻ കുറവുണ്ടായതാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. വരും ദിവസങ്ങളിലും ആവശ്യക്കാരുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ മുല്ലപ്പൂവില ഉയർന്ന നിരക്കിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ സൂചിപ്പിക്കുന്നു.

Related Articles

Back to top button