Kannur

പയ്യന്നൂരിൽ ഭാര്യയെ തീകൊളുത്താൻ ശ്രമം; പൊള്ളലേറ്റ ഭർത്താവ് മരിച്ചു, ആക്രമണത്തിന് പിന്നിൽ വിവാഹമോചന കേസിലെ വിരോധം

Please complete the required fields.




കണ്ണൂര്‍: പയ്യന്നൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. സി.വി. സനൽകുമാറാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഭാര്യ പി. പ്രജിഷയും ഭാര്യയുടെ മാതാവ് പി. പത്മിനിയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

വിവാഹമോചനത്തിന് കേസ് കൊടുത്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുവരും ഏതാനും നാളുകളായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിനിടെ പ്രജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് സനൽകുമാർ കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് കേസിൽ പറയുന്നു.

ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് തീയണച്ച് മൂവരെയും ഉടൻ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടർന്ന് സനൽകുമാറിനെതിരെ പയ്യന്നൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുടുംബവഴക്കാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില പൊലീസ് നിരീക്ഷിച്ചുവരുന്നു.

Related Articles

Back to top button