Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതിയായ സുഹൃത്തിനായി അന്വേഷണം ഊർജിതം

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വ്യക്തിവൈരാഗ്യമാണ്‌ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പേരാമ്പ്ര സ്വദേശി ഉമേഷിനാണ് വെട്ടേറ്റത്. ഉമേഷിന്റെ കാലിന്റെ മുട്ടിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 8:30-ഓടെയായിരുന്നു സംഭവം.

സുഹൃത്തായ രാഗേഷാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ചുനാളുകളായി ചില തർക്കങ്ങൾ നിലനിന്നിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റ ഉമേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button