Kozhikode

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! കോഴിക്കോട് ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തി; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Please complete the required fields.




കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലം നിർമാണ പ്രവൃത്തിയുടെ ഭാഗമായി ചൊവ്വാഴ്ച മുതൽ ആ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സർവീസ് റോഡിലെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഫറോക്ക് പുതിയ പാലം മുതൽ ചെറുവണ്ണൂർ വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു.

ഇതനുസരിച്ച് രാമനാട്ടുകര ഭാഗത്തുനിന്ന് കോഴിക്കോട് ടൗൺ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പന്തീരാങ്കാവ് വഴി തിരിച്ചുവിടും. അതേസമയം കോഴിക്കോട് നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരീക്കാട് – നല്ലളം – പന്തീരാങ്കാവ് വഴി പോകേണ്ടതാണ്.

മേൽപ്പാലത്തിന്റെ ഗർഡർ ലോഞ്ചിങ് പ്രവൃത്തി നടക്കുന്നതിനാൽ രാത്രി 10 മണി മുതൽ പുലർച്ചെ 3 മണി വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഈ സമയത്ത് യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശമുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Related Articles

Back to top button