Palakkad

പാലക്കാട് ക്ലാസിൽ സംസാരിച്ചതിന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം

Please complete the required fields.




പാലക്കാട്: ക്ലാസിൽ സംസാരിച്ചെന്നാരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ക്ലാസ് മുറിയിലിരുന്ന് സംസാരിച്ചതിന് നൗഷാദ് എന്ന അധ്യാപകൻ മുഖത്തടിച്ചതായി വിദ്യാർത്ഥി പരാതിപ്പെട്ടു.

മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻതന്നെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ അധ്യാപകൻ നിരന്തരമായി കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും തനിക്ക് ഇതിനു മുൻപും സമാനമായ രീതിയിൽ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പരിക്കേറ്റ വിദ്യാർത്ഥി മാധ്യമങ്ങളോട് വ്യക്തമാക്കി.

Related Articles

Back to top button