Kozhikode

കോഴിക്കോട് പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ

Please complete the required fields.




കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്തുവെച്ചാണ് ശനിയാഴ്ച ഉച്ചയോടെ ഈ സംഭവം ഉണ്ടായത്. ഉടൻതന്നെ സമീപവാസികളും നാട്ടുകാരും ചേർന്ന് നടത്തിയ ഇടപെടലിലൂടെ ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറുകയും മേഖലയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 9 ജില്ലകളിൽ ഇന്ന് (01/08/2026) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇവിടെ 24 മണിക്കൂറിൽ 204.4 മി.മീ-ൽ കൂടുതൽ മഴ ലഭിച്ചേക്കാവുന്ന അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (02/08/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button