Kasargod

എലി വിഷം കഴിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Please complete the required fields.




കാഞ്ഞങ്ങാട്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന 35 കാരിയായ യുവതി മരിച്ചു. പടന്നക്കാട് സിയാറത്തിങ്കര ഹെല്‍ത്ത് സെന്ററിന് സമീപമുള്ള എം കെ അബ്ദുള്‍ റഹ്‌മാന്റെ മകളായ എം കെ താഹിറയാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു .

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് താൻ എലി വിഷം കഴിച്ച വിവരം യുവതി ഡോക്ടറോട് തുറന്നുപറഞ്ഞത്. ആരോഗ്യനില അതിഗുരുതരമായതിനെ തുടർന്ന് ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.

അതേസമയം എലിവിഷം കഴിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ല് സ്വദേശിനി ദീപ -23- ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞലിലെ വീട്ടിൽ വച്ചാണ് ദീപ വിഷം കഴിച്ചത്.

ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി വരികയായിരുന്നു.

എന്നാൽ ഇന്ന് പുലർച്ചയോടെ ദീപ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷം കഴിക്കാനുള്ള കാരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Related Articles

Back to top button