Alappuzha

ആലപ്പുഴയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ കടന്നുപിടിച്ച കായംകുളം ഡിപ്പോയിലെ ജീവനക്കാരനെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്.

ബസിനുള്ളിൽ വെച്ച് ഇയാൾ മോശമായി പെരുമാറിയതോടെ യാത്രക്കാരി ബഹളം വെക്കുകയായിരുന്നു . പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ബസ് നിർത്തിയ പടിയായി പ്രതി പുറത്തേക്ക് ചാടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉടൻ തന്നെ തക്കസമയത്ത് ഇടപെട്ട ബസിലെ ഡ്രൈവർ പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഹരിപ്പാട് പോലീസ് യാത്രക്കാരിയുടെയും മറ്റ് യാത്രക്കാരുടെയും മൊഴി വിശദമായി രേഖപ്പെടുത്തി. പ്രതിക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button