Kozhikode

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്

Please complete the required fields.




കോഴിക്കോട് : ഉപഭോക്താക്കൾക്ക് ആശ്വാസം… സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് . സ്വർണവിലയിൽ ഗ്രാമിന് 25 രൂപയുടെ കുറവുണ്ടായി, ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,135 രൂപയായി. പവന്റെ വിലയിൽ 200 രൂപയുടെ കുറവുണ്ടായി, പവൻ വില 1,05,080 രൂപയായി.

18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 10,790 രൂപയും പവന് 86,320 രൂപയുമാണ്. രാജ്യാന്തര വിപണിയിലും സ്വർണത്തിന് ഇന്ന് നഷ്ടം. ഔൺസിന് 12 ഡോളർ ഇടിഞ്ഞ് വ്യാപാരം നടക്കുന്നു. എങ്കിലും ഒരു ഔൺസ് സ്വർണത്തിന്റെ വില 4000 ഡോളറിന് മുകളിൽ തുടരുന്നത് വിപണിക്ക് ആശ്വാസം നൽകുന്നു.

മിഡിൽ ഈസ്റ്റിലെ സംഘർഷവും യു.എസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളുമാണ് വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക. എണ്ണവിലയിലും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ 0.21 ഡോളർ ഇടിഞ്ഞ് 84.74 ഡോളറായി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വിലയിൽ 0.8 ഡോളറിന്റെ കുറവുണ്ടായി.

കേരളത്തിലെ വിവാഹച്ചടങ്ങുകളിൽ സ്വർണവിലയ്ക്ക് വളരെ വലിയൊരു പങ്കാണുള്ളത്. പുതിയ സ്വർണം വാങ്ങുന്നതിന് പകരം, കൈവശമുള്ള പഴയ ആഭരണങ്ങൾ മാറ്റി പുതിയ ഡിസൈനുകൾ എടുക്കുന്ന പ്രവണതയും കൂടിയിട്ടുണ്ട്. ഇത് പണം ലാഭിക്കാൻ സഹായിക്കുന്നു.സ്വർണവില കൂടുമ്പോൾ വിവാഹ ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ പ്രയാസപ്പെടുന്നവർ സ്വർണം പണയപ്പെടുത്തി വായ്പ എടുക്കുന്ന രീതിയും വ്യാപകമാണ്.

Related Articles

Back to top button