India
ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലെ അഫിയ അയ്യൂബിനായി തിരച്ചിൽ

ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. തിരുവനന്തപുരം സ്വദേശി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്.
ഇവർ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്. ഇന്നലെ രാത്രി 11:30 യോടെ ഓഖ്ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽ വെച്ചാണ് പോയതെന്നും പൊലീസ് പറയുന്നു. പി.ജിയിലായിരുന്നു ഇവരുടെ താമസം. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പറയുന്നു.





