Thiruvananthapuram

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; പത്താം തീയതി വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ആറ് ജില്ലകളിൽ യെലോ അലർട്ട്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ ഇന്ന് യെലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് തുടരും. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണം.

ഒപ്പം, തെക്കൻ ജാർഖണ്ഡിനും ഒഡീഷയ്ക്കും മുകളിലായി രൂപപ്പെട്ട തീവ്ര ന്യൂനമർദം വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ജൂലൈ പത്താം തീയതി വരെ കേരളത്തിലും മാഹിയിലും ഇടവിട്ടുള്ള മഴ തുടരുമെന്നാണ് പ്രവചനം.

Related Articles

Back to top button