Kollam

വൈദ്യുതി കണക്ഷന് കൈക്കൂലി: കെഎസ്ഇബി സബ് എഞ്ചിനീയറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Please complete the required fields.




കൊല്ലം: വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട കെഎസ്ഇബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല സ്വദേശി നസീറിനെയാണ് (53) കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബൈജു എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി പിടികൂടിയത്.

കുമ്മല്ലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒരു ഫുഡ് പ്രോസസിംഗ് കമ്പനിയുടെ ഉടമയിൽ നിന്നാണ് ഇയാൾ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ആറുമാസം മുൻപ് പുതിയ വൈദ്യുതി കണക്ഷനായി ഉടമ അപേക്ഷ നൽകിയിരുന്നെങ്കിലും, സബ് എഞ്ചിനീയർ വിവിധ കാരണങ്ങൾ പറഞ്ഞ് കണക്ഷൻ വൈകിപ്പിക്കുകയായിരുന്നു.പിന്നീട്, കണക്ഷൻ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതിൽ മനംമടുത്ത ഉടമ കൊല്ലം വിജിലൻസ് യൂണിറ്റിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് സംഘം ഒരുക്കിയ കെണിയിൽ, കൈക്കൂലി തുക വാങ്ങുന്നതിനിടയിലാണ് നസീർ പിടിയിലായത്.

അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button